Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Captain

ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ്?

മും​ബൈ: ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ന്‍ പു​രു​ഷ ടീ​മി​ന്‍റെ പു​തി​യ ക്യാ​പ്റ്റ​നാ​യി ശ്രേ​യ​സ് അ​യ്യ​ര്‍ ഇ​ന്നു നി​യ​മി​ക്ക​പ്പെ​ടു​മെ​ന്നു സൂ​ച​ന. അ​യ​ര്‍​ല​ന്‍​ഡ്, ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ടീ​മി​നെ ബി​സി​സി​ഐ സെ​ല​ക്ട​ര്‍​മാ​ര്‍ ഇ​ന്നു പ്ര​ഖ്യാ​പി​ക്കും.

ലോ​ക​ക​പ്പ് ജേ​താ​വാ​യ ക്യാ​പ്റ്റ​ന്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ സ്ഥാ​നം തെ​റി​ക്കു​മെ​ന്നും പ​ക​രം ശ്രേ​യ​സ് അ​യ്യ​ര്‍ നാ​യ​ക​നാ​കു​മെ​ന്നാ​ണ് സൂ​ച​ന. ലോ​ക​ക​പ്പി​ലും പി​ന്നാ​ലെ ന​ട​ന്ന ഐ​പി​എ​ല്ലി​ലും സൂ​ര്യ​കു​മാ​ര്‍ ദ​യ​നീ​യ പ്ര​ക​ട​ന​മാ​യി​രു​ന്നു ന​ട​ത്തി​യ​ത്.

കൗ​മാ​ര സൂ​പ്പ​ര്‍ ബാ​റ്റ​ര്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി ടീ​മി​ല്‍ എത്തു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ര​ജ​ത് പാ​ട്ടി​ദാ​ര്‍, പ്രി​ന്‍​സ് യാ​ദ​വ് എ​ന്നി​വ​രും ടീ​മി​ലേ​ക്കു​ള്ള വി​ളി കാ​ത്തി​രി​ക്കു​ന്നു. ഐ​പി​എ​ല്‍ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ തി​രി​ച്ചെ​ത്തിയേക്കും.

Latest News

Corehub Up